കേരളം ശുചിത്വ മിഷനിൽ അവസരം
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്(CMD) മുഖാന്തരം ശുചിത്വമിഷനിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ (www.cmdkerala.net) വെബ്സൈറ്റിൽ ജൂലൈ 2ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Vacancy details
കേരള ശുചിത്വ മിഷൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ആകെ മൂന്ന് ഒഴിവുകളാണുള്ളത്.
Educational Qualifications
1. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
2.PGDCA/DCA-PSC അംഗീകൃത സ്ഥാപനത്തിൽ നിന്നും (റഗുലർ കോഴ്സ്).
3. ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്), മലയാളം (ലോവർ) യോഗ്യത നേടിയിരിക്കണം.
How to apply?
➤ അപേക്ഷാ സമർപ്പിക്കുന്നതിനു മുൻപ് വിജ്ഞാപനം പൂർണമായി വായിച്ച് മനസ്സിലാക്കി യോഗ്യരാണെന്ന് ഉറപ്പുവരുത്തുക.
➤ അപേക്ഷകർ നിർബന്ധമായും എല്ലാ വിവരങ്ങളും പൂരിപ്പിച് അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
➤ അപേക്ഷകർ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യണം.
➤ യോഗ്യത വിവരങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ 3MB യിൽ കൂടാൻ പാടില്ല.
➤ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിലെ പൊരുത്തക്കേടുകൾക്ക് സി എംഡി ഉത്തരവാദിയല്ല.