Kerala Devaswom Board Freejobalert recruitment 2020-How can I apply Devaswom Board in kerala

Latest Kerala Devaswom Recruitment Board Apply offline through Kerala Devaswom Board recruitment 2020...
KDRB recruitment

ഗുരുവായൂർ ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ


ഗുരുവായൂർ ക്ഷേത്രത്തിലേക്ക് 01/07/2020 മുതൽ വിവിധ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നതിന് നിർദിഷ്ട യോഗ്യതകൾ ഉള്ള ഹിന്ദു ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 06/06/2020 മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജൂൺ 20. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള പ്രായപരിധി, വിദ്യാഭ്യാസയോഗത തുടങ്ങിയ വിവരങ്ങൾ പൂർണ്ണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. 

1. സോപാനം കാവൽ

▪️ ഒഴിവുകൾ : 15
▪️ ശമ്പളം : പ്രതിമാസം 15000/- രൂപ
▪️ പ്രായപരിധി : 01/01/2020ന് 30 വയസ്സിൽ കുറയാനോ 50 വയസ്സ് കവിയാനോ പാടില്ല.
▪️ വിദ്യാഭ്യാസയോഗ്യത : ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. യാതൊരു വിധ ശാരീരിക അംഗവൈകല്യം ഇല്ലാത്ത ആരോഗ്യ ദൃഢഗാത്രരായ പുരുഷന്മാരായിരിക്കണം. അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നിർബന്ധമായും ഹാജരാക്കേണ്ടതാണ്. നല്ല കാഴ്ചശക്തിയുള്ളവരും 5.5 അടിയിൽ കുറയാത്ത ഉയരം ഉള്ളവരും ആയിരിക്കണം. ഈ വിഭാഗത്തിൽ SC/ST ക്ക് 10% റിസർവേഷൻ ഉണ്ടായിരിക്കുന്നതാണ്.

2. വനിതാ സെക്യൂരിറ്റി ഗാർഡ്


▪️ ഒഴിവുകൾ : 12
▪️ ശമ്പളം : പ്രതിമാസം 15000/- രൂപ
▪️ പ്രായപരിധി :01/01/2020ന് 55 വയസ്സിൽ കുറയാനോ 60 വയസ്സ് കവിയാനോ പാടില്ല
▪️ വിദ്യാഭ്യാസയോഗ്യത : ഉദ്യോഗാർഥികൾ ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നിർബന്ധമായും ഹാജരാക്കേണ്ടതാണ്. നല്ല കാഴ്ചശക്തിയുള്ളവരും ആയിരിക്കണം. 

3. ക്ഷേത്രം സെക്യൂരിറ്റി ഓഫീസർ

(1) ചീഫ് സെക്യൂരിറ്റി ഓഫീസർ
 ▪️ഒഴിവുകൾ : 01
 ▪️ശമ്പളം : 27300/-
(2) അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ
▪️ഒഴിവുകൾ : 01
▪️ശമ്പളം : 22050/-
(3) സെക്യൂരിറ്റി ഓഫീസർ
▪️ഒഴിവുകൾ : 01
▪️ശമ്പളം :19950/-
(4) അഡീഷണൽ സെക്യൂരിറ്റി ഓഫീസർ
▪️ഒഴിവുകൾ : 03
▪️ശമ്പളം : 18900/-
◾️ പ്രായപരിധി: 01/01/2020 ന് 40 വയസ്സ് തികഞ്ഞവരും 60 വയസ്സ് കവിയാത്തവരും ആയിരിക്കണം. 
◾️ വിദ്യാഭ്യാസ യോഗ്യത:
ചീഫ് സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്തികകൾക്ക് ജൂനിയർ കമ്മീഷൻ ഓഫീസർ ബാങ്കിലോ അതിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ചവരും സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ സെക്യൂരിറ്റി ഓഫീസർ തസ്തികകൾക്ക് ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ച വിമുക്തഭടന്മാർ ആയിരിക്കണം. സൈനികസേവനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. 

4. സെക്യൂരിറ്റി ജീവനക്കാർ

(1) സെക്യൂരിറ്റി സൂപ്പർവൈസർ
▪️ ഒഴിവ് : 01
▪️ ശമ്പളം : 22000/-
(2) അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ
▪️ ഒഴിവ് : 01
▪️ ശമ്പളം :21000/-
(3) സെക്യൂരിറ്റി ഗാർഡ്
▪️ ഒഴിവ് : 190
▪️ ശമ്പളം : 20350/-
◾️ പ്രായപരിധി: 01/01/2020ന് 60 വയസ്സ് കവിയാത്തവർ ആയിരിക്കണം. 
◾️ വിദ്യാഭ്യാസ യോഗ്യത:
 സൈനിക, സൈനിക വിഭാഗങ്ങളിൽ നിന്നും (Army, Navy, Air force, BSF, CISF, ITBP, CRPF, Assam Riffels) വിരമിച്ചവർ ആയിരിക്കണം. സെക്യൂരിറ്റി സൂപ്പർവൈസർ, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ എന്നീ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കോ അതിനുമുകളിൽ റാങ്കിലോ വിരമിച്ചവർ ആയിരിക്കണം. അപേക്ഷയോടൊപ്പം ഡിസ്ചാർജ് സർട്ടിഫിക്കറ്റ് പകർപ്പ്, സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനിൽ നിന്നുമുള്ള സ്വഭാവ സർട്ടിഫിക്കറ്റ്. അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നിർബന്ധമായും ഹാജരാക്കേണ്ടതാണ്. 

5. കോയ്മ


▪️ ഒഴിവുകൾ : 12
▪️ പ്രായപരിധി : 40 വയസ്സ് തികഞ്ഞവരും 55 വയസ്സ് കവിയാത്തവരും ആയിരിക്കണം.
▪️ വിദ്യാഭ്യാസ യോഗ്യത:
 ബ്രാഹ്മണരായ പുരുഷന്മാരും ക്ഷേത്രാചാര അനുഷ്ഠാനങ്ങളിൽ അറിവും വിശ്വാസം ഉള്ളവരും ആയിരിക്കണം. മലയാളം എഴുതുവാനും വായിക്കുവാനും അറിയണം. ആരോഗ്യമുള്ളവരും അംഗവൈകല്യം ഇല്ലാത്ത നല്ല കാഴ്ചശക്തി ഉള്ളവരും ആയിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

⚫️അപേക്ഷാഫോറം ദേവസ്വം ബോർഡ് ഓഫീസിൽ നിന്ന് 50 രൂപ നിരക്കിൽ ജൂൺ 6 മുതൽ 2020 ജൂൺ ഇരുപതാം തീയതി വൈകിട്ട് 5 മണി വരെ ഓഫീസ് പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പുവെക്കുന്ന ഡോക്ടറുടെ യോഗ്യത, രജിസ്റ്റർ നമ്പർ, സർട്ടിഫിക്കറ്റ് ഒപ്പുവെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതായിരിക്കും. 
⚫️1, 2, 3, 4 വിഭാഗങ്ങളിലെ അപേക്ഷകരായ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോം സൗജന്യമായി ലഭിക്കുന്നതാണ്.
⚫️ വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന വിലാസത്തിൽ തപാലിലും 20/06/2020ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.
⚫️ ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനം ആണ് ഗുരുവായൂർ ദേവസ്വം ബോർഡ് നടത്തുന്നത്. 
⚫️ ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദ്ദിഷ്ട ഫോറത്തിൽ അല്ലാത്തതും മതിയായ രേഖകളില്ലാത്തതും അപൂർണവും അവ്യക്തവും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും പദ്ധതി തസ്തികളിലേക്ക് അതത് തസ്തികകളിലേക്ക് ആവശ്യമായ യോഗ്യതകൾ ഇല്ലാത്തതും നിശ്ചിതസമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതായിരിക്കും. വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക : 0487-2556335


1 comment

  1. Job in interstate me in fhevasyam bord job
© DAILY JOB. All rights reserved. Developed by Daily Jobs