സൗജന്യ കിറ്റ് വിതരണം- വിശദാംശങ്ങൾ
സംസ്ഥാനത്തെ 25 ലക്ഷം വിദ്യാർഥികൾക്ക് കേരള സർക്കാർ സൗജന്യ അരിയും കിറ്റും വിതരണം ആരംഭിക്കുന്നു. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നത്. സ്കൂളുകൾ അടച്ചിട്ട സാഹചര്യത്തിൽ 40 ദിവസത്തേക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും ചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളും ആണ് ഭക്ഷ്യധാന്യ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസിലെ 2627559 വിദ്യാർത്ഥകൾക്ക് അനുകൂല്യം ലഭ്യമാകും. സംസ്ഥാന സർക്കാർ ഈ പദ്ധതിക്കുവേണ്ടി 81.36 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടുന്ന കിറ്റ് സപ്ലൈകോ തയ്യാറാക്കി ഉടൻ സ്കൂളുകളിൽ എത്തിക്കും.
ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ,ആട്ട, ഉപ്പ് തുടങ്ങിയ 9 ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. പ്രീ പ്രൈമറി വിദ്യാർഥികൾക്ക് 1.2 കിലോ അരിയും 261 രൂപയുടെ പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യ കിറ്റ് ആണ് ലഭിക്കുക. LP വിഭാഗം വിദ്യാർഥികൾക്ക് 4 കിലോ അരിയും 261 രൂപയുടെ കിറ്റാണ് ലഭിക്കുക. UP വിഭാഗം കുട്ടികൾക്ക് 6 കിലോ അരിയും 391 രൂപയുടെ പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുമാണ് ലഭിക്കുക.
വിതരണം ജൂലൈ ആദ്യ ആഴ്ച മുതൽ ആരംഭിക്കും. വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ മുഖാന്തരം രക്ഷിതാക്കൾ കിറ്റുകൾ കൈപ്പറ്റണം.