Covid emergency Hospital Attender recruitment 2020-Apply offline-dailyjob.online

Covid emergency hospital attender recruitment 2020-Government jobs-online jobs-Employment bank-thozhilveedhi-thozilvartha

ഹോസ്പിറ്റൽ അറ്റൻഡർ തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുന്നു

1. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ അറ്റൻഡർ നിയമനം

പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് covid-19 രോഗ നിയന്ത്രണ കാലയളവിലേക്ക് മാത്രമായി കോവിഡ് വാർഡിലേക്ക് അടിയന്തരമായി ഹോസ്പിറ്റൽ അറ്റൻഡർ തസ്തികയിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. ചുവടെ കൊടുത്തിട്ടുള്ള യോഗ്യതയുള്ളവർ 2020 ജൂൺ 5ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ എത്തിച്ചേരണം.

▪️തസ്തിക ഹോസ്പിറ്റൽ - അറ്റൻഡർ
▪️ പ്രായപരിധി - 40 വയസ് ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം
▪️ വേദനം - പ്രതിദിനം 500 രൂപ
▪️ വിദ്യാഭ്യാസ യോഗ്യത - ഏഴാം ക്ലാസ് വിജയം
കൂടുതൽ വിവരങ്ങൾക്ക് 

ബന്ധപ്പെടുക: 0468  2222364
ghpathanamthitta@gmail.com

2. താലൂക്ക് ആശുപത്രിയിൽ അറ്റൻഡർ ഒഴിവുകൾ


തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് ഹോസ്പിറ്റൽ അറ്റൻഡർ തസ്തികയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഏഴാംക്ലാസ് പാസായിരിക്കണം. ഹോസ്പിറ്റൽ അറ്റൻഡർ തസ്തികയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 01/04/2020 ന് 40 വയസ്സ് കവിയാൻ പാടില്ല. 2020 ജൂൺ 3 ന് വൈകുന്നേരം 5 മണി വരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ അപേക്ഷ സ്വീകരിക്കുന്നതായിരിക്കും. അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും കോപ്പിയും സഹിതം 2020 ജൂൺ 6ന് രാവിലെ 10 മുതൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs