Cochin Shipyard job recruitment 2020-Apply online dailyjob.online

Cochin shipyard latest job t job recruitment-online jobs-private jobs-central government jobs-shipping jobs- കൊച്ചിൻ ഷിപ്പിയാട് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചിൻ ഷിപ്പ് യാർഡിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


കൊച്ചിൻ ഷിപ്പ് യാർഡ് വിവിധ തസ്തികകളിലായി 6 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 മെയ് 27 മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2020 ജൂൺ 20 നു മുൻപ് അപേക്ഷകൾ സമർപ്പിക്കുക.Central governmentന് കീഴിൽ വരുന്ന ജോലി ആയതുകൊണ്ട് തന്നെ തുടക്കത്തിൽ മികച്ച ശമ്പളം ലഭിക്കുന്നതാണ്. കൂടുതൽ വിജ്ഞാപന വിവരങ്ങൾ ചുവടെ. 

ഒഴിവുകളുടെ വിവരങ്ങൾ

കൊച്ചിൻ ഷിപ്പിയാർഡിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അതാത് തസ്തികകളിലേക്കുള്ള ഒഴിവു വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. 

തസ്തികയുടെ
പേര്
ഒഴിവുകൾ
Project Assistant
Mechanical
2 ഒഴിവുകൾ
(1UR, 1EWS)
Project Assistant
Electrical
2 ഒഴിവുകൾ
(1UR, 1EWS)
Project Assistant
Electronics
1 ഒഴിവ് (UR)
Project Assistant
Information Technology
1 ഒഴിവ് (UR)

പ്രായപരിധി വിവരങ്ങൾ



കൊച്ചിൻ ഷിപ്പിയാർഡ് റിക്രൂട്ട്മെന്റിന്റെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്.

തസ്തികയുടെ
പേര്
പ്രായപരിധി
Project Assistant
Mechanical
30 വയസ്സ്
Project Assistant
Electrical
30 വയസ്സ്
Project Assistant
Electronics
30 വയസ്സ്
Project Assistant
Information Technology
30 വയസ്സ്

കൊച്ചിൻ ഷിപ്പിയാർഡ് റിക്രൂട്ട്മെന്റ് 2020- വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ



1.project Assistant Mechanical 

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്ന് 60 ശതമാനം മാർക്ക് നേടി മെക്കാനിക്കൽ എൻജിനീയറിംഗിൽ മൂന്നുവർഷത്തെ ഡിപ്ലോമ. കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ പ്രാവീണ്യം നിർബന്ധമാണ്. 

2.Project Assistant Electricals

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്നും 60 ശതമാനം മാർക്ക് നേടി മൂന്നുവർഷത്തെ ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ പ്രാവീണ്യം നിർബന്ധമാണ്.

3.Project Assistant Electronics 

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്നും 60 ശതമാനം മാർക്ക് നേടി മൂന്നുവർഷത്തെ ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനവും SAP സിസ്റ്റത്തിൽ പ്രവർത്തിക്കാനുള്ള അറിവും നിർബന്ധം.

4.Project Assistant Information Technology 

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്നും 60 ശതമാനം മാർക്ക് നേടി കമ്പ്യൂട്ടർ എൻജിനീയറിങ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ മൂന്നുവർഷത്തെ ഡിപ്ലോമ. നിർബന്ധം:(1) IT/ കമ്പ്യൂട്ടർ സയൻസ് മായി ബന്ധപ്പെട്ട ഏതെങ്കിലും അധിക യോഗ്യത (2) SAPൽ മതിയായ അറിവ്.

അപേക്ഷാഫീസ് വിശദാംശങ്ങൾ

യോഗ്യരായ ഉദ്യോഗാർഥികൾ ഓരോ തസ്തികളിലേക്കും അപേക്ഷിക്കുന്നതിന് നിശ്ചിത അപേക്ഷാ ഫീസ് അടക്കേണ്ടതുണ്ട്. ജനറൽ അല്ലെങ്കിൽ OBC വിഭാഗക്കാർക്ക് 200 രൂപയാണ് അപേക്ഷാഫീസ്. SC/ST, പിഡബ്ല്യുഡി വിഭാഗക്കാർ, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല. ഉദ്യോഗാർഥികൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഫീസ് അടക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


◾️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ ജൂൺ 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക. 
◾️ വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. 
◾️ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. 
                                   
Notification Click here
Apply nowClick here
തൊഴിൽ വാർത്തകൾClick here


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs