![]() |
Ration card |
നീല വെള്ള റേഷൻ കാർഡുകൾക്കുള്ള കിറ്റ് വിതരണം ഇന്നുമതൽ
കൊറോണ വൈറസ് പടർന്നുപിടിച്ച സഹചര്യത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ കിറ്റ് നൽകാൻ കേരള സർക്കാർ തീരുമാനിച്ചിരുന്നു. മെയ് 8 മുതൽ മുൻഗണനാ വിഭാഗത്തിൽ പെടാത്ത കാർഡുകൾക്ക്( നീല, വെള്ള) റേഷൻ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ അറിയിച്ചു. റേഷൻ കാർഡിലെ അവസാന അക്കങ്ങളുടെ ക്രമത്തിൽ ആയിരിക്കും പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യുക. വെള്ള കാർഡുകൾക്ക്(നോൺ സബ്സിഡി വിഭാഗക്കാർ) മെയ് 15 മുതൽ ആയിരിക്കും പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യുക. നീല കാർഡ് ഉള്ളവർക്ക് റേഷൻ വിതരണം ചെയ്യുന്ന തീയതിയും ക്രമനമ്പറും ചുവടെ.