Kozhikode District Magistrate Clerk vacancies -Apply now @dailyjob.online

Kozhikode District Magistrate Clerk vacancies -Apply now @dailyjob.online

ക്ലർക്ക് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


കോഴിക്കോട് ജില്ലാ കോടതിക്ക്  കീഴിൽ പ്രവർത്തിക്കുന്ന താല്‍ക്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ. ആക്‌ട് കേസുകള്‍) കോടതിയിലേക്ക് ക്ലാര്‍ക്ക് തസ്തികയിലേക്ക് (ഒരു ഒഴിവ്) അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഉള്ള താൽക്കാലിക നിയമനം ആയിരിക്കും.179 ദിവസത്തേക്ക് അല്ലെങ്കിൽ 60 വയസ്സ് തികയുന്നത് വരെയോ ആയിരിക്കും നിയമനം.


യോഗ്യത: അപേക്ഷകര്‍ അതാത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലോ സംസ്ഥാന ഗവണ്‍മെന്റ് സര്‍വീസിലോ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. ഹൈക്കോടതി/ നിയമ വകുപ്പ് /അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/ സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവർത്തിച്ച പരിചയമുള്ളവര്‍ക്കും വിരമിച്ച കോടതി ജീവനക്കാര്‍ക്കും മുന്‍ഗണന ലഭിക്കുന്നതായിരിക്കും.പ്രായപരിധി 60 വയസ്സ് കവിയാൻ പാടുള്ളതല്ല.

അപേക്ഷകര്‍ പേര്, വിലാസം, ഫോണ്‍ നമ്ബര്‍, ജനന തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ 8 വൈകീട്ട് അഞ്ച് 5 മണിക്ക് മുൻപ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04952366404.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs