How to apply for RGCB job bank recruitment 2020-@www.dailyjob.online

പത്താം ക്ലാസ് പാസായവർക്ക് കേരളത്തിൽ സർക്കാർ ജോലി നേടാം

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി(RGCB) മാനേജർ, ടെക്നിക്കൽ അസിസ്റ്റന്റ്, UDC, മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലിക്ക് കേരളത്തിൽ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് മെയ് 12 മുതൽ ഓഫ് ലൈൻ വഴി അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. ജൂൺ 12 വരെയാണ് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. കൂടുതൽ വിവരങ്ങൾ ചുവടെ. 

✒️ സ്ഥാപനം - രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി
✒️ ജോലിസ്ഥലം - കേരളം
✒️ ജോലി തരം - കേന്ദ്രസർക്കാർ
✒️ ആകെ ഒഴിവുകൾ - 5
✒️ നിയമനരീതി - നേരിട്ടുള്ള നിയമനം
 ✒️ അവസാന തീയതി - 12/06/2020

RGCB റിക്രൂട്ട്മെന്റ് 2020 പ്രായപരിധി വിവരങ്ങൾ
 ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട് അവ ചുവടെ കൊടുക്കുന്നു.
മാനേജർ(ടെക്നിക്കൽ
സർവീസ്- കമ്പ്യൂട്ടർ
ആൻഡ് ഇൻഫർമേഷൻ
സിസ്റ്റംസ്)
30 വയസ്സ്
ടെക്നിക്കൽ
അസിസ്റ്റന്റ് ഗ്രേഡ്- II
30 വയസ്സ്
അപ്പർ ഡിവിഷൻ ക്ലർക്ക്
(UDC)
30 വയസ്സ്
മൾട്ടി ടാസ്കിങ് സ്റ്റാഫ്
(MTS)
30 വയസ്സ്

RGCB റിക്രൂട്ട്മെന്റ് 2020 ഒഴിവുകളുടെ വിവരങ്ങൾ
മാനേജർ, ടെക്നിക്കൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്ക്,  മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ ഓരോ തസ്തികയിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ. 
മാനേജർ(ടെക്നിക്കൽ
സർവീസ്- കമ്പ്യൂട്ടർ
ആൻഡ് ഇൻഫർമേഷൻ
സിസ്റ്റംസ്)
01
ടെക്നിക്കൽ
അസിസ്റ്റന്റ് ഗ്രേഡ്- II
02
അപ്പർ ഡിവിഷൻ ക്ലർക്ക്
(UDC)
01
മൾട്ടി ടാസ്കിങ് സ്റ്റാഫ്
(MTS)
01
ആകെ ഒഴിവുകൾ 05
RGCB റിക്രൂട്ട്മെന്റ് 2020 വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
1. മാനേജർ

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കുറഞ്ഞത് 65% മാർക്ക് അല്ലെങ്കിൽ അതിനോട് തത്തുല്യം.കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫോർമേഷൻ ടെക്നോളജി എന്നിവയിൽ ബിരുദാനന്തരബിരുദം. ഡാറ്റാ വ്യാഖ്യാനിക്കുന്നതിലും കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഡോക്യുമെന്റഡ്  കഴിവുകൾ. ഏറ്റവും പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ സുരക്ഷാ അല്ലെങ്കിൽ സമഗ്രത കൈകാര്യം ചെയ്യൽ, ബാക്കപ്പ് നടപടികൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക കഴിവ് ആവശ്യമാണ്. ഒരു ടീമായി മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഉള്ള കഴിവ് ഉണ്ടായിരിക്കണം. മികച്ച ആശയ വിനിമയ വൈദഗ്ധ്യം ഉണ്ടായിരിക്കണം. 


2. ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II

ബയോടെക്നോളജിയിൽ യുജിസി അംഗീകൃത ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 65 ശതമാനം മാർക്ക് നേടിയ ലൈഫ് സയൻസിലെ ഏതെങ്കിലുമൊരു ശാഖ.


3.UDC

യുജിസി കൊമേഴ്സിൽ ബിരുദാനന്തരബിരുദം നേടി, കുറഞ്ഞത് 55 ശതമാനം മാർക്ക്. 


4. മൾട്ടി ടാസ്കിങ് സ്റ്റാഫ്

എസ്എസ്എൽസി വിജയം


എങ്ങനെ അപേക്ഷ സമർപ്പിക്കാം? 

◾️ താല്പര്യമുള്ളള ഉദ്യോഗാർത്ഥികൾ ജൂൺ 12 ന് മുൻപ് തപാൽ വഴി അപേക്ഷ സമർപ്പിക്കുക. അപേക്ഷഷ സമർപ്പിക്കേണ്ട വിലാസം:DIRECTOR, RAJIV GANDHI CENTRE FOR BIOTECHNOLOGY, POOJAPPURA, THYCAUD P.O, THIRUVANANTHAPURAM 695014

 അല്ലെങ്കിൽ ഇമെയിൽ ഐഡിയിലേക്ക് അയക്കുകjobs2020@rgcb.res.in

◾️ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള പിഡിഎഫ് ഡൗൺലോഡ് ചെയ്യുക

NOTIFICATION 

APPLY NOW

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs