കാലിക്കറ്റ് യൂണിവേഴ്സിറ്റി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരളത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 2020 മെയ് 25 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
✏️ സ്ഥാപനം - കാലിക്കറ്റ് യൂണിവേഴ്സിറ്റി
✏️ ജോലിസ്ഥലം - കേരളം
✏️ പോസ്റ്റിന് പേര് - ടെക്നിക്കൽ അസിസ്റ്റന്റ്
✏️ തിരഞ്ഞെടുപ്പ് - ഇന്റർവ്യൂ വഴി
✏️ അവസാന തീയതി - 25/05/2020
പ്രായപരിധി വിവരങ്ങൾ
ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് 01/01/2020ന് 36 വയസ്സ് കവിയാൻ പാടില്ല. (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, ഒ ബി സി വിഭാഗക്കാർ എന്നിവർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്)
ശമ്പള വിവരങ്ങൾ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 22,000 രൂപയായിരിക്കും ശമ്പളം.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
ഇന്ത്യൻ സർവ്വകലാശാലയുടെ വിഷയത്തിൽ 55% മാർക്കിൽ കുറയാത്ത ലൈഫ് സയൻസ് ഒന്നാം അല്ലെങ്കിൽ രണ്ടാം ക്ലാസ് MSC ബിരുദം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
⚫️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 മെയ് 25 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
⚫️ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനുള്ള താഴെയുള്ള ലിങ്ക് നോക്കുക.
Notification | Click here |
---|---|
Apply now | Click here |
Latest jobs | Click here |