![]() |
Kerala Chief minister images |
ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ ഉള്ള രജിസ്ട്രേഷൻ ബുധനാഴ്ച മുതൽ ആരംഭിക്കും
ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചടിക്കാനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ കേരളത്തിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ബുധനാഴ്ച മുതൽ നോർക്കാ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർക്കുള്ള നിബന്ധനകൾ.
⚫️ ഇതര സംസ്ഥാനങ്ങളിൽ ചികിത്സ ആവശ്യങ്ങൾക്ക് പോയി ചികിത്സ കഴിഞ്ഞവർ.
⚫️ വിദഗ്ധ ചികിത്സക്കു രജിസ്റ്റർ ചെയ്തത ശേഷം തീയതി നീട്ടിയതിനാൽ അതാത് സംസ്ഥാനങ്ങളിൽ തുടരേണ്ടി വന്നവർ.
⚫️ പഠനവിഷയങ്ങൾ ക്കായി മറ്റ് സംസ്ഥാനങ്ങളിൽ പോയവർ.
⚫️Covid -19 കാരണം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാർത്ഥികൾ.
⚫️ പരീക്ഷ അതുപോലെ ഇന്റർവ്യൂ തുടങ്ങിയ ആവശ്യങ്ങൾക്കായി ഇവരെ സംസ്ഥാനങ്ങളിലേക്ക് പോയവർ.
⚫️ മറ്റു സംസ്ഥാനങ്ങളിൽ പഠനം പൂർത്തിയാക്കിയ ശേഷം കേരളത്തിലേക്ക് തിരികെ വരാൻ സാധിക്കാത്തവർ.
⚫️ തീർത്ഥാടനം, വിനോദയാത്ര അതുപോലെ കുടുംബസന്ദർശനം എന്നിവക്കായി പോയി മറ്റ് സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ടു പോയവർ.
⚫️ കൃഷിപ്പണിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവർ.
⚫️ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽനഷ്ടപ്പെട്ടവർ, വിരമിച്ചവർ തുടങ്ങിയ ആളുകൾക്ക്.
മുകളിൽ സൂചിപ്പിച്ച ആളുകൾക്ക് ആയിരിക്കും ആദ്യഘട്ടത്തിൽ പ്രഥമ പരിഗണന ലഭിക്കുക. ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ആണ് ഇവരെ ഘട്ടംഘട്ടമായി ആയിരിക്കും തിരികെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇവര തിരികെ
കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ അതാത് ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ കൊണ്ടുവരുന്നതിനുള്ള ഗതാഗത മാർഗ്ഗങ്ങളെ സംബന്ധിച്ച് ക്രമീകരണങ്ങൾ ഉണ്ടാകും. തിരികെ കൊണ്ടു വരുന്ന ആളുകൾക്ക് അതിർത്തിയിൽ ആരോഗ്യ പരിശോധന നടത്തും. തിരികെ വരുന്ന ആളുകൾ നിർബന്ധമായും ഐസൊലേഷനിൽ കഴിയേണ്ടി വരും എന്ന് മുഖ്യമന്ത്രി അറിയിച്ചു. അയൽസംസ്ഥാനങ്ങളിലെ ഊടുവഴികളിലൂടെ കേരളത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ വനംവകുപ്പിലെ സഹായത്തോടെ പോലീസിന് നിർദ്ദേശം നൽകി.
Registration link Click here
Registration link Click here