ബിപിഎൽ കുടുംബങ്ങൾക്ക് 1000 രൂപ ധനസഹായം- കൂടുതൽ വിവരങ്ങൾ അറിയൂ
സംസ്ഥാനത്ത് ബിപിഎൽ കുടുംബങ്ങൾക്ക് ആശ്വാസമായി 1000 രൂപ ധനസഹായം. കേരളത്തിലെ Covid -19 അവലോകനത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ക്ഷേമനിധി പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് ആയിരിക്കും 1000 രൂപ ധനസഹായം ലഭിക്കുക.
1000 രൂപ അതാത് വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആയിരിക്കും എത്തുക. ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിൽ ഒരു ക്ഷേമനിധിയിലും ഉൾപ്പെടാത്ത അവശത അനുഭവിക്കുന്ന കുടുംബങ്ങളുണ്ട്. ഇത്തരത്തിൽ അവശത അനുഭവിക്കുന്ന BPL കുടുംബങ്ങൾക്കാണ് ധനസഹായം ലഭിക്കുക.
സംസ്ഥാനത്തെ ക്ഷേമനിധി പ്രവർത്തനങ്ങൾ വളരെ മികച്ച നിലയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ഇന്നലത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ ഇത്തരത്തിൽ ക്ഷേമനിധി പെൻഷൻ ലഭിക്കാത്ത അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.