ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് വിജ്ഞാപന വിവരങ്ങൾ
കോട്ടയം ജില്ലയിലെ നാട്ടകത്ത് സ്ഥിതിചെയ്യുന്ന ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് നിലവിലുള്ള ഒരു ഒഴിവിലേക്ക് വിജ്ഞാപനം പുറത്തിറക്കി. സീനിയർ മാനേജർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 9 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ മാനദണ്ഡങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ വളരെ വിശദമായി വായിച്ചു നോക്കുക.
സ്ഥാപനം | ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് |
---|---|
ജോലിയുടെ പേര് | സീനിയർ മാനേജർ |
ഒഴിവുകൾ | 01 |
അവസാന തീയതി |
മാർച്ച് - 9 |
ജോലിസ്ഥലം | കേരളം |
ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് വിദ്യാഭ്യാസ യോഗ്യത
⚫️ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം
⚫️ACA അല്ലെങ്കിൽ ICWA
ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് പ്രായപരിധി
40 വയസ്സ് അല്ലെങ്കിൽ അതിൽ കുറവോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്
പ്രവർത്തിപരിചയ വിവരങ്ങൾ.
മിഡിൽ മാനേജ്‌മെന്റ് കേഡറിൽ 5-10 വർഷത്തെ പോസ്റ്റ് യോഗ്യതാ പരിചയം. പൊതുമേഖലാ സ്ഥാപനങ്ങളിലെ പരിചയം അഭികാമ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട രീതി
വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റയും സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷ അയക്കേണ്ടതാണ്.
വിലാസം
Chairman & Managing Director,
The Travancore Cements Limited,
Nattakom, Kottayam 686 013
The Travancore Cements Limited,
Nattakom, Kottayam 686 013