Private and government freejobalert 2020-no exam no application fee


 വിവിധ തസ്തികകളിൽ നല്ല ശമ്പളത്തിൽ ജോലി ഒഴിവുകൾ- കൂടുതൽ അറിയുന്നതിന് താഴെയുള്ള തൊഴിൽ വാർത്തകൾ പരിശോധിക്കുക

1. തെറാപ്പിസ്റ്റ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ക്ലിനിക്കല്‍ ഒക്യുപേഷണല്‍ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വര്‍ഷം) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണല്‍ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത.ഒക്യുപേഷണല്‍ തെറപിയിലുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം മാര്‍ച്ച്‌ അഞ്ചിന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്ബായി സി.ഡി.സിയില്‍ നല്‍കണം. വിശദവിവരങ്ങള്‍ക്ക്: www.cdckerala.org, ഫോണ്‍: 0471-2553540.

2. സോഷ്യൽ കൺസൾട്ടന്റ് 


മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജലനിധി ഒന്നാംഘട്ടത്തില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതികളില്‍ ഭാഗികമായോ പൂര്‍ണമായോ പ്രവര്‍ത്തനം നിലച്ച പദ്ധതികളുടെ പുനരുദ്ധാരണത്തിന് ഗുണഭോക്തൃ സമിതികളെ ശാക്തീകരിക്കുന്നതിനായി സോഷ്യല്‍ ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ്മാരെ തെരഞ്ഞെടുക്കുന്നു.
എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സിലുള്ള ബിരുദാനന്തര ബിരുദവും ജലനിധി പദ്ധതിയില്‍ ടീം ലീഡര്‍/ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്/ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തസ്തികയിലുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അല്ലെങ്കില്‍ ബി.എസ്.ഡബ്ല്യു/ ബി.എ സോഷ്യോളജിയിലോ സോഷ്യല്‍ സയന്‍സിലോ ഉള്ള ബിരുദവും ജലനിധി പദ്ധതിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്‍പ്പെടെ സാമൂഹിക വികസന പദ്ധതികളില്‍ അഞ്ച് വര്‍ഷം പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.ഉദ്യോഗാര്‍ത്ഥികള്‍ മലപ്പുറം കുന്നുമ്മല്‍ യു.എം.കെ ടവറില്‍ പ്രവര്‍ത്തിക്കുന്ന കെ.ആര്‍.ഡബ്ല്യു.എസ്.എ യുടെ റീജിയണല്‍ പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റില്‍ രേഖകള്‍ സഹിതം 28ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jalanidhi.kerala.gov.in, ഫോണ്‍:0483-2738566.

3. ലാബ് ടെക്നിഷ്യൻ


കാസര്‍ഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം നടത്തും.
യോഗ്യത: കേരള പി എസ് സി അംഗീകരിച്ച ബി എസ് സി എം എല്‍ ടി, ഡിപ്ലോമ എം എല്‍ ടി യാണ് യോഗ്യത.
പ്രായം 18 നും 45 നും മധ്യേ.
അഭിമുഖം ഫെബ്രുവരി 26 ന് രാവിലെ പത്തിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കാര്യാലയത്തില്‍ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0467 2217018
കാസര്‍ഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം നടത്തും.
യോഗ്യത: കേരള പി എസ് സി അംഗീകരിച്ച ബി എസ് സി എം എല്‍ ടി, ഡിപ്ലോമ എം എല്‍ ടി യാണ് യോഗ്യത.
പ്രായം 18 നും 45 നും മധ്യേ.
അഭിമുഖം ഫെബ്രുവരി 26 ന് രാവിലെ പത്തിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കാര്യാലയത്തില്‍ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0467 2217018

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs