KSRTC വിജ്ഞാപന വിവരങ്ങൾ
കർണാടക സംസ്ഥാനത്തെമ്പാടുമുള്ള 3745 ഒഴിവുകളിലേക്ക് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഗവൺമെന്റ് ജോലിക്ക് അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഡ്രൈവർ, ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ താഴെ കൊടുക്കുന്നു.
സംഘടനയുടെ പേര് | കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ |
---|---|
ജോലി തരം | സംസ്ഥാന ഗവൺമെന്റ് |
മൊത്തം ഒഴിവുകൾ | 3745 |
ശമ്പളം | 19550 |
ജോലിസ്ഥലം | കർണാടക |
അപേക്ഷ സമർപ്പിക്കേണ്ടത് |
ഓൺലൈൻ |
അപേക്ഷ സമർപ്പിച്ഛ് തുടങ്ങുന്ന തീയതി |
24/02/2020 |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി |
20/03/2020 |
വിജ്ഞാപന നമ്പർ | 1/2020 |
ഒഴിവുകളുടെ വിവരങ്ങൾ
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 3745 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അതിൽ 1200 ഡ്രൈവർ ഒഴിവുകളും 2545 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളാണ് ഉള്ളത്. കൂടുതൽ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.
KSRTC വിദ്യാഭ്യാസ യോഗ്യത
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ 3745 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ വേണ്ട വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം എന്നുള്ളതാണ്. ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുണ്ട് എന്ന് പൂർണ്ണമായും ഉറപ്പുവരുത്തുക
അപേക്ഷാ ഫീസ് വിവരങ്ങൾ
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 3745 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട അപേക്ഷാഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും മറ്റുള്ളവർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. നെറ്റ് ബാങ്കിംഗ് ,ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ കമ്പ്യൂട്ടറൈസ്ഡ് പോസ്റ്റ് ഓഫീസുകൾ വഴിയോ അപേക്ഷാഫീസ് അടക്കുന്നതാണ്.
അപേക്ഷിക്കേണ്ട രീതി
⚫️താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⚫️അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക
Freejobalert-psc-ksrtc-sarkari jobs