സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ജോലി നേടാം
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പ്രൊഡക്ഷന്‍) ഗ്രേഡ് എം3, ചീഫ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) ഗ്രേഡ് എം3, ചീഫ് കെമിസ്റ്റ് ഗ്രേഡ് എം3, മാനേജര്‍ (മെറ്റീരിയല്‍സ്) എം3, ചീഫ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) ഗ്രേഡ് എം3 എന്നീ തസ്തികകളില്‍ ഒരു സ്ഥിരം ഒഴിവുണ്ട്.
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കററുകള്‍ സഹിതം ഫെബ്രുവരി 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം.കുടുതല്‍ വിവരങ്ങള്‍ക്ക്: 0495 2376179, ഇ മെയില്‍: rpeekzkd.emp.lbr@kerala.gov.in