KAS പരീക്ഷ എഴുതുന്നതിനുള്ള അഡ്മിറ്റ് കാർഡ് വന്നിട്ടുണ്ട്
കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 22 ശനിയാഴ്ചയാണ് പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.രണ്ടു പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ ഒന്നാമത്തെ സെഷനും 01.30 മുതല്‍ 03.30 വരെ രണ്ടാം സെഷനും നടത്തും. പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്ബ് ഉദ്യോഗാര്‍ഥികള്‍ ഹാളില്‍ എത്തണം.ഫെബ്രുവരി ഏഴിന് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് പി എസ് സി അറിയിച്ചു
ഒരുദിവസം മുമ്പ് തന്നെ ഇത് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, ഐ.ഡി കാര്‍ഡ്, ബോള്‍പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകാന്‍ പാടുള്ളൂ. നിരോധിച്ച വസ്തുക്കളുടെ വിവരങ്ങള്‍ അഡ്മിഷന്‍ ടിക്കറ്റില്‍ നല്‍കിയിട്ടുണ്ട്