ഡ്രൈവർ, സ്റ്റോർകീപ്പർ, ഫാർമസിസ്റ്റ്, റേഡിയോളജിസ്റ്റ് കൂടുതൽ വിവരങ്ങൾ താഴെ
കൊച്ചിൻ റിസർച്ച് ക്യാൻസർ സെന്ററിലേക്ക് റേഡിയോളജിസ്റ്റ്, ഫാർമസിസ്റ്റ്, സ്റ്റോർകീപ്പർ എന്നീ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 29ന് രാവിലെ 9 മുതൽ 11:30 വരെ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ എം കൃഷ്ണൻ നായർ സെമിനാർ ഹാളിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484-2411700
ഡ്രൈവർ നിയമനം
എംപ്ലോയബിലിറ്റി സെന്റർ മുഖേന കാക്കനാട് ഇൻഫോ പാർക്കിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഗ്ലാസ് യോഗ്യതയുള്ളവരെ ഡ്രൈവർ തസ്തികയിൽ നിയമിക്കുന്നു. ശമ്പളത്തിന് പുറമേ താമസവും ഭക്ഷണവും ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ ലൈസൻസ് തിരിച്ചറിയൽ കാർഡ് എന്നിവയുമായി ഫെബ്രുവരി 28 ന് രാവിലെ പത്തിന് സിവിൽസ്റ്റേഷനിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.0484-2422452,2427494